എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് ചേർക്കാം; വീട്ടിലിരുന്ന് തന്നെ

employment exchange registration

എംപ്ലോയിമെന്റ് എക്‌ചേഞ്ചിൽ റെജിസ്റ്റർ ചെയ്യാൻ മടിയാണ് പലർക്കും. കാരണം ക്യൂ തന്നെ. എന്നാൽ ഈ കാത്തുനിൽപ്പിന് അവസാനമാകാൻ പോകുന്നു. മെയ് മുതൽ റെജിസ്റ്റർ ചെയ്യാൻ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചിൽ പോകേണ്ടതില്ല. വീട്ടിലിരുന്നും റജിസ്റ്റർ ചെയ്യാം. മെയ് ആദ്യ വാരത്തോടെ പദ്ധതി നടപ്പിലാകും.

പി എസ് സി മാതൃകയിൽ പാസ് വേർഡും യൂസർ നെയിമും നൽകാം. ഇത് ഉപയോഗിച്ച് വിവരങ്ങൾ നൽകാവുന്നതാണ്. അവധി ദിനത്തിൽ പോലും ഇത്തരത്തിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. പുതിയതായി പേര് ചേർക്കാനും പുതുക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം. വികലാംഗർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Employment Exchange| Registration

NO COMMENTS

LEAVE A REPLY