ലക്നൗവില്‍ സ്ക്കൂള്‍ കുട്ടികള്‍ യോഗി ആദിത്യനാഥിന്റെ ഹെയര്‍ സ്റ്റൈല്‍ പിന്തുടരാന്‍ നിര്‍ദേശം

yogi adithyanath

കുട്ടികള്‍ യോഗി ആദിത്യനാഥിന്റെ ഹെയര്‍ സ്റ്റൈല്‍ പിന്തുടരണമെന്ന് നിര്‍ദേശം. ലക്നൗ വിലെ സ്വകാര്യ സ്ക്കൂളാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്. സ്ക്കൂളിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

മുഖ്യമന്ത്രിയുടെ ഹെയര്‍ സ്റ്റൈല്‍ ഇല്ലാതെ വരുന്ന കുട്ടികളെ ക്ലാസില്‍ കയറ്റില്ല എന്നാണ് സ്ക്കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആരോപണം മാനേജ്‌മെന്റ് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളോട് നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നും മുടിചീകണമെന്നും മാത്രമാണ് പറഞ്ഞതെന്നാണ് സ്ക്കൂള്‍ അധികൃത്ര‍ പറയുന്നത്.

YogiAdthiyaNath, Lucknow

NO COMMENTS

LEAVE A REPLY