സ്‌കൂളിന് അപമാനം; പീഡനത്തിനിരയായ പെൺകുട്ടി ക്ലാസിൽ വരേണ്ടെന്ന് അധികൃതർ

molestation

പീഡനത്തിനിരയായ പത്താംക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ വരേണ്ടെന്ന് സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ. സ്‌കൂളിന് ചീത്തപ്പേരുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയെ സ്‌കൂളിലേക്ക് അയക്കരുതെന്ന ആവശ്യം അധികൃതർ ഉന്നയിച്ചതെന്ന് ബന്ധുക്കൾ.

സ്‌കൂളിലേക്ക് വരുന്നത് നിർത്തിയാൽ മാത്രമേ പത്താംക്ലാസിൽനിന്ന് ജയിപ്പിക്കുവെന്നും സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് വനിതാ കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് നൽകി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം പുറത്തേക്കെറിയുകയായിരുന്നു. സ്‌കൂൾ അധികൃതരിൽനിന്ന് തുടർച്ചയായി മാനസിക പീഡനം നേരിട്ടതിനെ തുടർന്ന് പെൺകുട്ടി സ്‌കൂളിൽ പോകുന്നത് നിർത്തി. സ്‌കൂളിൽ മറ്റ് പെൺകുട്ടികളെ ഇവൾക്കൊപ്പമിരിക്കാൻ അനുവദിക്കാറില്ലെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു. മുമ്പ് സ്‌കൂൾ ബസ്സിൽ യാത്രചെയ്തിരുന്ന പെൺകുട്ടിയെ ഇപ്പോൾ അതിന് അനുവദിക്കുന്നില്ലെന്നും ഇവർ പറയുന്നു.

NO COMMENTS

LEAVE A REPLY