മല്യ മാത്രം സുഖിച്ചാൽ പോര, പാവങ്ങളും ജീവിക്കട്ടെ; വായ്പാ പദ്ധതിയെ എതിർത്തവർക്ക് മറുപടിയുമായി കലക്ടർ ബ്രോ

collector-pinarayi

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവർക്ക് സർക്കാർ സഹായം നൽകുന്ന വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്. 900 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇത്തരമൊരു സ്‌കീമിലൂടെയല്ലാതെ വിദ്യാഭ്യാസ വായ്പയെടുത്ത് കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്താനാവില്ലെന്ന നിലപാടോടെ മുൻ കോഴിക്കോട് കലക്ടർ പ്രശാന്ത് നായരും രംഗത്തെത്തി.

Read Also : സമീറയുടെ ദുഃഖം പിണറായി അറിഞ്ഞു

ഒരു അടിപൊളി മൂവ് എന്ന ടാഗിലൂടെ കലക്ടർ ബ്രോ പ്രൊഫൈലിൽ വാർത്ത ഷെയർ ചെയ്തു. ഈ പോസ്റ്റിന് കീഴിൽ നിരവധി വിമർശനങ്ങളും പിന്തുണയും ഉയർന്നു. ലോണെടുക്കുമ്പോൾ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് അറിയില്ലേ എന്നും ജനങ്ങളുടെ നികുതി പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്നുമുള്ള കമന്റുകളും പോസ്റ്റിന് ലഭിച്ചു. പ്രശാന്ത് എല്ലാത്തിനും മറുപടി നൽകുകയും ചെയ്യുന്നുണ്ട്.

prasanth.1വിജയ് മല്യ മാത്രം പൊതുജനങ്ങളുടെ ചെലവിൽ ജീവിച്ചാൽ മതിയോ എന്നും പാവങ്ങളും ചെറിയൊരു ജീവിതം ജീവിക്കട്ടെ എന്നും കമന്റുകൾക്ക് പ്രശാന്ത് മറുപടി നൽകുന്നു.

prasanth

NO COMMENTS

LEAVE A REPLY