വീഡിയോ; എറണാകുളം ബിജു രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

നെയ്യാറ്റിൻകര കോടതിയിൽ കൊണ്ടുവരുന്ന വഴി കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു രക്ഷപ്പെടുന്ന വീഡിയോ 24 പുറത്തു വിടുന്നു. പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുന്നതും പിന്നാലെ പോലീസ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്കിനെ പിന്തുടരാൻ ഒരു ബസ്സിലേക്ക് പോലീസുകാരൻ ചാടി കയറുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ വച്ച് പൾസർ ബൈക്കിലാണ് ബിജു രക്ഷപ്പെട്ടത്. കറുത്ത ഷർട്ടും പാൻസുമായിരുന്നു വേഷം. വലിയ കുറ്റവാളിയായിരുന്നിട്ടും ബസിലാണ് ഇയാളെ കോടതിയിലെത്തിച്ചത് . 7 മാസം മുമ്പ് കാട്ടാക്കടയിൽ നിന്നാണ് ഇയാൾ അവസാനം പിടിയിലായത്. നെയാറ്റിൻകരയിൽ പീഡന കേസിനാണ് വിചാരണക്ക് എത്തിച്ചത്. ഇയാൾക്കെതിരെ സ്പിരിറ്റ് മോഷണ കേസുകളുമുണ്ട്.

shocking video cc visuals accused escaping

NO COMMENTS

LEAVE A REPLY