Advertisement

കേരളത്തിൽ അഴിമതി കുറവെന്ന് റിപ്പോർട്ട്; കൂടുതൽ കർണാടകയിൽ

April 28, 2017
Google News 1 minute Read
corruption

രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും.20 സംസ്ഥാനങ്ങളിൽ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് കേരളം അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തോടൊപ്പം ഹിമാചൽപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

അഴിമതി ഏറ്റവും കൂടുതൽ പിടിമുറുക്കിയ സംസ്ഥാനം കർണാടകയാണെന്നും പഠനം പറയുന്നു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മുകാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ കർണാടകയ്ക്ക് തൊട്ട് പുറകിലാണ്.

3000 പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഉത്തരം കണ്ടെത്തിയത്. 3000 ആളുകളിൽ മൂന്നിൽ ഒരാൾ ഒരിക്കലെങ്കിലും അഴിമതിയ്ക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 20 സംസ്ഥാനങ്ങളിൽ 2017 ൽ മാത്രം കൈക്കൂലിയിനത്തിൽ കൊടുത്തത് 6350 കോടി രൂപയാണെന്നും കണക്കുകൾ പറയുന്നു.

karnataka,kerala,corruption,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here