നടി സോണിക റോഡപകടത്തിൽ മരിച്ചു

നടൻ വിക്രമിന്റെ കാർ അപകടത്തിൽപ്പെട്ട് കാറിലുണ്ടായിരുന്ന മോഡൽ മരിച്ചു. പ്രമുഖ ബംഗാളി നടൻ വിക്രം ചാറ്റർജിയുടെ കാറാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നടിയും മോഡലുമായ സോണികാ ചൗഹാൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിക്രമും കൂട്ടുകാരും പബ്ബിൽനിന്ന് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നത് വിക്രം ചാറ്റർജിയായിരുന്നു. അപകടത്തിൽ വിക്രമിനും പരിക്കേറ്റു.

sonika-death-story_647_042917030614കൊൽക്കത്തയിലെ റാഷ്‌ബെഹാരി റോഡിൽ വച്ചായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ അടുത്തുള്ള കടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY