അമേരിക്കൻ പ്രസിഡന്റ് സഥാനത്ത് 100 ദിവസം തികച്ച് ട്രംപ്

india victim terrorism says trump partial sanction for america travel ban

അമേരിക്കൻ പ്രസിഡന്റ് സഥാനത്ത് 100 ദിവസം തികച്ച് ഡൊണാൾഡ് ട്രംപ്. ഇത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ദിവസമാണെന്ന് ട്രംപ് പറഞ്ഞു. 14 ആഴ്ചകൾകൊണ്ട് അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാനായെന്നും ട്രംപ് പറഞ്ഞു. 100 ദിവസങ്ങൾ തികച്ചുകൊണ്ടുള്ള റേഡിയോ പ്രസംഗത്തിൽ ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ പൗരന്മാരുടെ ജോലികൾ തിരികെ നൽകാനായതാണ് പ്രധാന നേട്ടമായി കാണുന്നതെന്നും ട്രംപ്.

അമേരിക്കൻ കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെട്ടു. സാമ്പത്തിക വിശ്വസ്ഥത വർദ്ധിച്ചു. സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വളർച്ച കൈവരിച്ചുവെന്നും ട്രംപ് പറഞ്ഞു.

amnestyഅതേസമയം ലണ്ടനിലെ അമേരിക്കൻ എംബസിയ്ക്ക് മുമ്പിൽ കഴിഞ്ഞ ദിവസം ആംനസ്റ്റി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ട്രംപ് പ്രസിഡന്റായതിന്റെ നൂറാം ദിനത്തോടനുബന്ധിച്ചാണ് പ്രവർത്തകർ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത്. No Ban, No Wall, Refugees Welcome തുടങ്ങിയ പ്ലക്കാർഡുകളേന്തി സ്റ്റാച്യു ഓഫി ലിബർട്ടി പ്രതിമയുടെ വേഷം ധരിച്ചായിരുന്നു പ്രതിഷേധം.

america,Donald trump,USA,

NO COMMENTS

LEAVE A REPLY