തലസ്ഥാനത്ത് നടനവിസ്മയം ഒരുക്കി ചിലങ്ക ഫെസ്റ്റ്

chilanka rural fest 2017

തലസ്ഥാനത്ത് ഇനി കലയുടെ നാളുകൾ. പലവിധ നൃത്തരൂപങ്ങളും, സംഗീതവും ഉൾപ്പെടുത്തി രാജ്യത്തെ മുൻനിര കലാകാരന്മാർ ഒത്തുചേരുന്ന ചിലങ്ക റൂറൽ ഫസ്റ്റിന് ഈ ശനിയാഴ്ച്ച തുടക്കമാകും. മെയ് 6,7 തിയതികളിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലാണ് ഈ കലാമാമാങ്കം ഒരുങ്ങുന്നത്. ചീഫ് ഇൻഫർമേഷൻ കമ്മീഷ്ണറായ വിൻസൻ എം പോളാണ്  ഉദ്ഘാടനം.

ചടങ്ങിൽ, അന്തരിച്ച നാടകാചാര്യൻ കാവാലം നാരായണ പണിക്കരുടെ
ഓർമ്മയ്ക്കായി ഒരുക്കിയ കാവാലം പുരസ്‌കാരം നടൻ നെടുമുടി വേണുവിന് സമ്മാനിക്കും. കാവാലം നാരായണ പണിക്കരുടെ ഭാര്യ ശാരദാമണിയാണ് പുരസ്‌കാരം സമ്മാനിക്കുക.

പാർവ്വതി ബാവുളിന്റെ ബാവുൾ സംഗീതം, പ്രതീപ് സിംഗ് അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തം, കലാക്ഷേത്ര മാളവിക അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയക്കൊപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങളായ മലപ്പുലിയാട്ടം, നാടൻപാട്ട് എന്നിവയും പരിപാടിയിൽ അവതരിപ്പിക്കും.

ഇതിന് പുറമേ ‘യൂത് ഡെവലപ്‌മെന്റ്’ എന്ന വിഷയത്തിൽ ഡോ. അച്യുത് ശങ്കർ എസ് നായർ സംഘടിപ്പിക്കുന്ന സെമിനാറും ഉണ്ടാകും. ശിവപാർവ്വതി കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ കലാമേളയോടനുബന്ധിച്ച് വിവിധ എക്‌സിബിഷനുകളും നടക്കും.

chilanka rural fest 2017

NO COMMENTS

LEAVE A REPLY