പള്ളിപ്പുറത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

elephant

ആലപ്പുഴ, പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വിളക്കെഴുന്നള്ളിപ്പിനായി നെറ്റിപ്പട്ടം കെട്ടുന്നതിനിടെ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി സന്തോഷ് (45) ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് മരിച്ചത്.

ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞ സമയം രണ്ടാം പാപ്പാൻ ആനയുടെ പുറത്തായിരുന്നു. മുക്കാൽ മണിക്കൂറോളം ആനപ്പുറത്തിരുന്ന ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് ചേർത്തല സിഐ വി പി മോഹൻലാലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. എഴുന്നള്ളത്തിന് എത്തിയ മറ്റ് ആനകളുടെ പാപ്പാൻമാർ ചേർന്ന് മണിക്കൂറുകളോളം എടുത്താണ് ആനയെ

NO COMMENTS

LEAVE A REPLY