മാരക രാസവസ്തു കലർന്ന അമ്പത് ദിവസം പഴക്കമുള്ള 200 കിലോ മത്സ്യം പിടിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് മാരക രാസവസ്തു കലർന്ന അമ്പത് ദിവസം പഴക്കമുള്ള 200 കിലോ മത്സ്യം പിടിച്ചു. പെരിന്തൽമണ്ണയിലെ മീൻമാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങുന്നവരുടെ നിരന്തര പരാതികളെ തുടർന്നാണ് ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർന്ന മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.

മത്സ്യം കഴിക്കുന്നവരിൽ ഉണ്ടായ അസ്വസ്ഥതകൾ ഭക്ഷ്യ വിഷബാധയാണെന്നു നിരവധി തവണ പരിശോധനകളിൽ തെളിഞ്ഞിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതികൾക്ക് ഫലമില്ലാതെ വന്നപ്പോൾ അവർ സംഘടിച്ച് ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മാരകവസ്തുക്കൾ ചേർത്ത മീനുകൾ മാർക്കറ്റിലും ചില്ലറ വിൽപ്പനയ്ക്കായി പെട്ടി ഓട്ടോകളിലുമായാണ് വിൽപ്പന നടത്തിയിരുന്നത്.

റിപ്പോർട്ട് / വീഡിയോ : നഷറിയ കെ  

 

 

NO COMMENTS

LEAVE A REPLY