കോടനാട് കേസിൽ ദുരൂഹതയില്ലെന്ന് പോലീസ്

no mystery in kodanad case

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയായ സയന്റെ കാർ അപകടത്തിൽപ്പെട്ടതിൽ ദൂരുഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. ശനിയാഴ്ച പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് പൊലീസ് ഇക്കാര്യം അറിയിക്കുന്നത്. പ്രാഥമികമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കുറിപ്പ്. ശനിയാഴ്ച രാവിലെയാണ് സയൻ സഞ്ചരിച്ച് കാർ പാലക്കാട് കണ്ണാടി ദേശീയപാതയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സയന്റെ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിച്ചിരുന്നു. സയൻ ഗുരുതരപരിക്കുകളോടെ ചികിൽസയിലാണ്.

 

no mystery in kodanad case

NO COMMENTS

LEAVE A REPLY