മുൻ എംഎൽഎ പള്ളിപ്രം ബാലൻ അന്തരിച്ചു

pallipram balan

മുതിർന്ന സിപിഐ നേതാവും മുൻ എംഎൽഎയുമായ പള്ളിപ്രം ബാലൻ(78) അന്തരിച്ചു. ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പള്ളിപ്രം ബാലൻ എഐവൈഎഫ് താലൂക്ക് സെക്രട്ടറിയായിരുന്നു. ദീർഘകാലം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ച അദ്ദേഹം വലിയന്നൂർ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ബികെഎംയു സംസ്ഥാന പ്രസിഡന്റ്, ട്രഷറർ, ഐപ്‌സോ, കേരള ആദിവാസിയൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1987 ൽ ഹോസ്ദുർഗിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ അവിടെനിന്നുതന്നെ മത്സരിച്ച് നിയമസഭാംഗമായി. എ പുഷ്പയാണ് ഭാര്യ. മക്കൾ: സുനിൽകുമാർ, ശെൽവൻ

NO COMMENTS

LEAVE A REPLY