വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്ന് പാറമേക്കാവ്

ilanjithara melam

വെടിക്കെട്ട് നടത്താൻ അനുവദിച്ചില്ലെങ്കിൽ തൃശൂർ പൂരം ചടങ്ങിൽ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരത്തിന് വലിയ പടക്കങ്ങൾ ഉപയോഗിക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ മെയ് 1 ന് ഉണ്ടാകുമെന്നാണ് സൂചന.

വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ ശിവകാശി പടക്കങ്ങൾ ഉപയോഗിച്ച് പൂരം നടത്തേണ്ടിവരുമെന്നും ഇങ്ങനെ വെടിക്കെട്ട് നടത്താൻ പാറനേക്കാവ് ഉണ്ടാകില്ലെന്നും വെടിക്കെട്ട് തടയുന്നതിന് പിന്നിൽ ശിവകാശി ലോബിയാണന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു. പൂരം ചടങ്ങാകുകയാണെങ്കിൽ കുടമാറ്റത്തിൽനിന്ന് വിട്ട് നിൽക്കുമെന്നും ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY