പോലീസിന് നേരെ മുസ്ലീം ലീഗ് ആക്രമണം

kozhikkode

കോഴിക്കോട് കുറ്റ്യാടി വേളത്ത് എസ്ഡിപിഐക്കാർ നടത്തിയ പ്രകടനത്തിനിടെ സംഘർഷം. പ്രകടനം തടയാനെത്തിയ ലീഗുകാർ പോലീസുകാരെ ക്രൂരമായി മർദ്ദിച്ചു.

WhatsApp Image 2017-04-30 at 16.40.47കുറ്റ്യാടിയിലെ വടയത്ത് നിന്ന് വേളം വലക്കെട്ടിലേക്ക് എസ്ഡിപിഐക്കാർ നടത്തിയ പ്രകടനം പൂമുഖം ടൗണിന് 3 കിലോമീറ്റർ മുമ്പ് പോലീസ് തടയുകയായിരുന്നു. അതേസമയം എസ്ഡിപിഐയുടെ പ്രതിഷേധം തടയാനെത്തിയ ലീഗ് പ്രവർത്തകർ കയ്യിൽ കരുതിയ ആയുധങ്ങൾ ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. 500ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ.

WhatsApp Image 2017-04-30 at 16.40.46പേരാമ്പ്ര സിഐയുടെ വാഹനം തകർത്ത് വയലിലേക്ക് മറിച്ചിട്ട സംഘം പോലീസ് വാനിനകത്ത് അകപ്പെട്ട പോലീസുകാരെ വാനിനകത്തിട്ട് അടിക്കുകയും വാൻ കല്ലെറിഞ്ഞു തകർക്കുകയും കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

WhatsApp Image 2017-04-30 at 16.40.48പോലീസുകാരിൽ ഒരാളുടെ പാന്റ് വലിച്ച് കീറി നഗ്‌നനാക്കുകയും മർദിച്ചു അവശനാക്കുകയും ചെയ്തു.

WhatsApp Image 2017-04-30 at 16.40.50പോലീസുകാരുടെ മൊബൈൽ ഫോൺ, ലാത്തി, ജാക്കറ്റ്, ഹെൽമറ്റ് തുടങ്ങിയവ പിടിച്ചെടുത്തു. പരിക്കേറ്റ 15 ഓളം പോലീസുകാരെ കുറ്റ്യാടി സർക്കാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

WhatsApp Image 2017-04-30 at 16.40.45

NO COMMENTS

LEAVE A REPLY