നാളെ മുതൽ റേഷൻകടകൾ അനിശ്ചിതകാല സമരത്തിലേക്ക്

ration shop

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. പതിനാലായിരത്തോളം റേഷൻകടകളാണ് അടച്ചിടുക.

സംസ്ഥാനത്തെ ഒരു റേഷൻ കടയും തുറക്കില്ലെന്ന് റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഭക്ഷ്യവകുപ്പ് അതികൃതർ കടുംപിടുത്തം തുടരുന്നുവെന്നും ഇവർ ആരോപിച്ചു. ഞായറാഴ്ച നടന്ന വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനമായത്.

NO COMMENTS

LEAVE A REPLY