പൊതു ഉപഗ്രഹം വിക്ഷേപിക്കുന്നത് മെയ് അഞ്ചിന്

south asia satellite may 5

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം മെയ് അഞ്ചിന് യാഥാർഥ്യമാകും. വാഗ്ദാനം ചെയ്ത ജിസാറ്റ്9 ഉപഗ്രഹം മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ പ്രഖ്യാപിച്ചു.

ഐ.എസ്.ആർ.ഒ ആണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ആദ്യം സാർക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാകിസ്താൻ പിൻമാറിയതോടെ സൗത്ത് ഏഷ്യൻ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.

 

south asia satellite may 5

NO COMMENTS

LEAVE A REPLY