കാല്‍ മുട്ട് കാണുന്ന വസ്ത്രം ധരിച്ചതിന് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കി

chess

മുട്ടു കാൽ കാണുന്ന വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടിയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി. കുട്ടിയുടെ കോച്ച്​ കൗശൽ ഖന്ദാർ ആണ്​ പരാതി​യുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏപ്രിൽ 14 മുതൽ 16 ​വരെ നടന്ന ടൂർണ​െമൻറിൽ നിന്നാണ്​ മലേഷ്യക്കാരിയായ പെൺകുട്ടിയ ഒഴിവാക്കിയതെന്ന്​ കൗശൽ തന്റെ ഫേസ്​ ബുക്ക്​ പോസ്​റ്റിൽ എഴുതിയിരിക്കുന്നത്. വസ്​ത്രം മാറ്റി മത്​സരത്തിൽ തുടരാമെന്ന വിവരം ലഭിച്ചത്​ രാത്രി 10മണിക്കാണ്. എന്നാല്‍ കടകൾ അടച്ചതിനാൽ വസ്​ത്രം വാങ്ങാനായില്ല. പിറ്റേന്ന്​ രാവിലെ ഒമ്പതിനു തന്നെ ടൂർണമെൻറ്​ തുടങ്ങുമെന്നതിനാൽ വസ്​ത്രം വാങ്ങി വരാൻ സമയം ലഭിക്കില്ലെന്ന്​ സംഘാടകർക്കും അറിയുന്ന കാര്യമാ​ണെന്നും കോച്ച് പറയുന്നു.

NO COMMENTS

LEAVE A REPLY