മനോജ് തിവാരിയുടെ വീട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം

manoj tiwari

ബി.ജെ.പി നേതാവും ലോക്​സഭ അംഗവുമായ മനോജ് തിവാരിയുടെ വീട്ടിൽ ആക്രമണം. ഡൽഹയിലെ നോർത്ത് അവന്യുവിലെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ തിവാരി വീട്ടില്‍ ഇല്ലായിരുന്നു.

പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. വാഹനങ്ങൾ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. സംഭവത്തിന്‍റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ്​ തിവാരി ആരോപിക്കുന്നത്​.
manoj tiwari, BJP, Attack

NO COMMENTS

LEAVE A REPLY