കെഎസ്ആര്‍ടിസിയിലെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

KSRTC

കെഎസ്ആര്‍ടിസിയിലെ മെക്കാനിക്ക് വിഭാഗം നടത്തിയ മിന്നല്‍ പണിമുടക്ക് ദീര്‍ഘ ദൂര യാത്രക്കാരെ വലച്ചു. പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വ്വീസുകളാണ് മുടങ്ങിയത്. രാവിലെ ആറ് മണിമുതല്‍ മെക്കാനിക്കുകാര്‍ സമരത്തിലാണ്.

വണ്ടികള്‍ പരിശോധിച്ചിരുന്നില്ല. ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്താനുള്ള അധികൃതരുടെ തീരുമാനമാണ് പണിമുടക്കിന് കാരണം. അതേസമയം തൊഴിലാളികളുമായി മന്ത്രി നാളെ രാവിലെ ചര്‍ച്ച നടത്തുണ്ട്.

ksrtc strike, strike, ksrtc

NO COMMENTS

LEAVE A REPLY