പോപ് സിംഗർ വന്നാലും നുമ്മ മലയാളം വിടൂല

സ്മ്യൂൾ ഒരു വിസ്മയമായി തോന്നിയത് ഇതാ ഈ വീഡിയോ കണ്ടപ്പോഴാണ്. മലയാളികൾ എവിടെയും സ്‌കോർ ചെയ്യുമെന്ന് വെറുതെ പറയുന്നതല്ല. അത് തെളിയിക്കുക തന്നെയാണ് ദുബെയിലെ സ്മ്യൂൾ സ്റ്റാർ ആയ ആന്റോ ജോർജ് കാരെഡൻ.

സ്മ്യൂളിൽ പോപ് താരങ്ങൾക്കൊപ്പം പാട്ടുപാടി, അതും മലയാളത്തിൽ പാടി വ്യത്യസ്തനാകുകയാണ് ജോർജ്. പോപ് ഗോയകരുടെ പാട്ടിനൊത്ത താളത്തിൽ മലയാളത്തിൽ വരികൾ തീർത്ത് ജോർജ് പാടുന്നത് കേട്ടാൽ ഒറിജിനൽ പോലും തോറ്റ് പോകും.

ബ്രിട്ടീഷ് പോപ് സിംഗറായ ആൻ മരിയയ്‌ക്കൊപ്പം ജോർജ് പാടിയ പാട്ടാണ് ഇതിൽ ശ്രദ്ധേയം. ലോകം മുഴുവൻ ഇത് കേട്ട് കഴിഞ്ഞു. ഭാര്യയ്ക്കും മകനുമൊപ്പം ദുബെയിൽ താമസമാണ് സ്മ്യൂൾ താരമായ ജോർജ്. പാട്ട് ജീവിതത്തിനൊപ്പം കൊണ്ട് നടക്കുന്ന നിരവധിപേരുടെ കഴിവുകൾ സ്മ്യൂളിലൂടെ ലോകം അറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്.

ലോകത്തെ ഏത് കോണിലുള്ളവരോടുമൊപ്പം മൊബൈൽ ഉപയോഗിച്ച് പാടാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്മ്യൂൾ. ഇതിനോടകം തന്നെ ശ്രദ്ധ നേടിയ ഈ ആപ്ലിക്കേഷൻ ജോർജിനെപ്പോലെ കഴിവുള്ള നിരവധിപേർക്ക് അവസരവും പ്രജോധനവും നൽകുന്നു.

NO COMMENTS

LEAVE A REPLY