യാതൊരു പരിശോധനയ്ക്കും തയ്യാറല്ല: ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍

cs karnan

കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താന്‍ ഉത്തരവിട്ട സുപ്രീം കോടതി വിധിയ്ക്കെതിരെ ജസ്റ്റിസ് സിഎസ്  കര്‍ണ്ണന്‍ രംഗത്ത്. യാതൊരുവിധ പരിശോധനയ്ക്കും തയ്യാറല്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ വിധിക്കാന്‍ സുപ്രീം കോടതിയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും ജസ്റ്റിസ് കര്‍ണ്ണന്‍ ചോദിച്ചു.

തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സമ്മതമില്ലാതെ ഡി.ജി.പി സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിനെതിരെ താന്‍ നടപടിക്ക് ഉത്തരവിറക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

CS karnan, Supreme court

NO COMMENTS

LEAVE A REPLY