കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാർച്ച് നാളെ

kpmta secreteriate march may 3

കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു. നാളെ 10 മണിക്കാണ് മാർച്ച്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുക.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകള്‍ പരിഹരിക്കുക മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ തൊഴിൽ സംരക്ഷിക്കുക, സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെപിഎംടിഎ മാർച്ച് നടത്തുന്നത്.

എംഎൽഎമാരായ വിഎസ് ശിവകുമാർ , സികെ നാണു , എപി അനിൽകുമാർ , സി മമ്മുട്ടി, പി ഉബൈദുള്ള , വിടി ബൽറാം , ഷാഫി പറമ്പിൽ , എൽദോസ് കുന്നപ്പള്ളി, ടൈസൺ മാസ്റ്റർ, ഫ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ, എന്നിവർക്കൊപ്പം ട്രേഡ് യൂണിയൻ സംഘടനാ നേതാക്കളും സംബന്ധിക്കും.

 

kpmta secreteriate march may 3

NO COMMENTS

LEAVE A REPLY