ലിസിയുടെ പിതാവ് അന്തരിച്ചു

lissy father passed away

നടി ലിസിയുടെ അച്ഛന്‍ കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി അന്തരിച്ചു. മരണക്കിടക്കയിലായപ്പോഴും മകള്‍ തന്നെ കാണാനെത്തുമെന്ന് വര്‍ക്കി ആഗ്രഹിച്ചിരുന്നെന്ന് വര്‍ക്കിയുടെ സഹോദരന്‍ ബാബു പറയുന്നു. ലിസി തന്റെ മകളാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചതോടെയാണ് വര്‍ക്കി വാര്‍ത്തകളില്‍ ഇടം നേടിയത്. കേസ് നടപടികളെ തുടര്‍ന്ന് ഒരു ലക്ഷം രൂപ ലിസി വര്‍ക്കിയ്ക്ക് നല്‍കിയിരുന്നു.

അച്ഛന് ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒ ലിസിയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതില്‍ ലിസി മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് കളക്ടര്‍ ഷെയ്ക്ക് പരീത് ജീവനാംശം 10,000 ആക്കി ഉയര്‍ത്തി നോട്ടീസ് അയച്ചു. എന്നാല്‍ ഇതെ തുടര്‍ന്ന് വര്‍ക്കിയെ അറിയില്ലെന്ന് ലിസി പ്രതികരിച്ചു. എന്നാല്‍ കോടതി നടപടികള്‍ നേരിടേണ്ടി വരും എന്ന ഘട്ടത്തില്‍ ലിസി ചെലവിന് കൊടുക്കാന്‍ തയ്യാറാകുകയായിരുന്നു.

lissy, priyadarsan, obit, passed away

NO COMMENTS

LEAVE A REPLY