Advertisement

ഈ നായകന്മാര്‍ മരിച്ച ദിവസവും കുര്‍ബാനി സിനിമയുടെ റിലീസിനും തമ്മില്‍ ഒരു ബന്ധമുണ്ട്

May 2, 2017
Google News 1 minute Read

വെള്ളിത്തിര അങ്ങനെയാണ് ആകസ്മികതയും, യാദൃശ്ചികതയും നൂലിഴ ചേര്‍ത്ത് തുന്നിയ വിസ്മയങ്ങളാണ് ആ ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒളിപ്പിച്ച് വയ്ക്കാറുള്ളത്. കഥയില്‍ ചോദ്യമില്ലെന്ന് പറയുന്നത് പോലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെയാണ് പല സിനിമകളും അവസാനിക്കാറ്. അത് പോലൊരു ഉത്തരം കിട്ടാത്ത ചോദ്യത്തിന് പിന്നാലെയാണ് ഇപ്പോള്‍ ബോളിവുഡ്.

Qurbani_poster

1980 ജൂണ്‍ 27ന് പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതിയാണ് ചര്‍ച്ചാ വിഷയം. നടന്‍ വിനോദ് ഖന്നയുടെ മരണത്തോടെ ഈ തീയ്യതിയ്ക്ക് വളരെ വലിയ ഒരു പ്രത്യേകത കൈവന്നിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മൂന്ന് നടന്മാരും  മരിച്ചത് സിനിമ റീലീസ് ചെയ്ത 27 എന്ന ഡേറ്റിലാണ് എന്നതാണ് ആ പ്രത്യേകത.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫിറോസ് ഖാന്‍, അംജദ് ഖാന്‍, വിനോദ് ഖന്ന എന്നീ നടന്മാരാണ് അവര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്ത അതേ തിയ്യതിയില്‍  ഈ ലോകത്ത് നിന്ന് തന്നെ മറഞ്ഞത്.
24 image size (56)
അംജത്ത് ഖാന്റേയും, ഫിറോസ് ഖാന്റേയും മരണത്തിന് ശേഷം ഈ തീയതി ചര്‍ച്ചാവിഷയമായിരുന്നില്ലെങ്കിലും വിനോദ് ഖന്നയുടെ മരണം ഇക്കഴിഞ്ഞ മെയ് 27ന് സംഭവിച്ചതോടെയാണിത് ഇത്രത്തോളം ചര്‍ച്ചയാകുന്നത്.

1980ജൂണ്‍ 27നാണ് കുറുബാനി തീയറ്ററുകളില്‍ എത്തിയത്. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1992ജൂലായ് 27 നാണ് ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ചെയ്ത അംജദ്ഖാന്‍ അന്തരിക്കുന്നത്. അംജദ് ഖാന്‍ എന്ന് തന്നെയായിരുന്നു ചിത്രത്തില്‍ അംജത്തിന്റെ കഥാപാത്രത്തിന്റെ പേരും.
2009 ല്‍ മെയ് 27ന് ഫിറോസ് ഖാനും അന്തരിച്ചു. രാജേഷ് എന്ന സര്‍ക്കസ് കൂടാരത്തിലെ മോട്ടോര്‍ സ്റ്റണ്ട്മാന്റെ വേഷമാണ് ചിത്രത്തില്‍ ഫിറോസ് ഖാന്‍ ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ദിവസം തന്നെയാണ് വിനോദ് ഖന്നയും മറഞ്ഞത്. 2017 ഏപ്രില്‍ 27നാണ് വിനോദ് ഖന്നയുടെ ആകസ്മികമായ മരണവും നമ്മെ തേടിയെത്തിയത്. അത്ഭുതങ്ങളുടെയേും രഹസ്യങ്ങളുടേയും കഥ പറയുന്ന സിനിമാ ലോകത്ത് നിന്നും ഇത്തരം ഒരു ട്വിസ്റ്റ് എത്തിയതിന്റെ നടുക്കത്തിലും അത്ഭുതത്തിലുമാണ് സിനിമാലോകം. യാദൃശ്ചികതയെന്ന് പറയാമെങ്കിലും ഇതില്‍ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിപ്പില്ലേ എന്നതുമാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്ന ചോദ്യം.

bollywood, film,vinod khanna,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here