ശബരിനാഥും, ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു

sabarinath

അരുവിക്കര എംഎല്‍എ കെ എസ് ശബരിനാഥും, തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ജൂണ്‍ അവസാനത്തോടെ വിവാഹം ഉണ്ടാകും. കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹ നിശ്ചയം.

sabarinathതിരുവനന്തപുരം സബ്കളക്ടറായി ദിവ്യ ജോയിന്‍ ചെയ്തതിന് ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയത്തിലാകുന്നതും. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന്  ബോധ്യമായെന്ന് ശബരിനാഥ് പറയുന്നു.പേട്ട കാവറടി സ്വദേശിയായ ദിവ്യ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് തിരുവനന്തപുരം സബ്കളക്ടറായി സ്ഥാനമേറ്റത്.

 

NO COMMENTS

LEAVE A REPLY