സെന്‍കുമാറിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

senkumar harji

സെന്‍കുമാറിന്റെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിയമനം നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്ന ഹര്‍ജിയാണിത്. ചീഫ് സെക്രട്ടറിയ്ക്കെതിരെ നടപടി വേണമെന്നാണ് സെന്‍കുമാറിന്റെ ആവശ്യം.

അതേസമയം ഈ വിഷയത്തില്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്ന് ഇന്നലെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോടതിവിധിയ്ക്ക് അനുസരിച്ച് നടപടി എടുക്കുമെന്ന് ഇന്ന് നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

Senkumar harji, Senkumar, supreme Court, pinarayi vijayan, vigilance

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews