മൂന്ന് വര്‍ഷം ആകെ ശമ്പളമായി നല്‍കിയത് 570 രൂപയും മര്‍ദ്ദനവും !! ഒടുക്കം രക്ഷപ്പെടാന്‍ ശ്രമിച്ച വേലക്കാരിയെ കുടുക്കാന്‍ വ്യാജ മോഷണക്കഥയും !!

servant harassed kalamassery

റോഷ്‌നി എന്ന വീട്ടമ്മ മൂന്ന് വർഷമായി ജോലി ചെയ്തിരുന്ന വീട്ട്‌ജോലിക്കാരിക്ക് ശമ്പളമായി ഇതുവരെ നൽകിയത് വെറും 570 രൂപ മാത്രം !! ശമ്പളം നൽകാത്തത് മാത്രമല്ല, ജോലിക്കാരിയുടെ മുടി മുറിച്ച് കളയുകയും, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുമായിരുന്നു റോഷ്‌നി.

എന്നാൽ സഹികെട്ട് വീട് വിട്ട് പുറത്തു പോയ പെൺകുട്ടിയെ മോഷണകഥ ചമച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ഈ വീട്ടമ്മ !! കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

തന്നെയും മകളെയും മുറിയിൽ പൂട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണ്ണം മോഷ്ടിച്ചുവെന്നാണ് റോഷനി പോൺകുട്ടിക്കെതിരെ നൽകിയ പരാതി.

അന്വേഷണത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടിയെ ഞാറയ്ക്കലിൽ നിന്നും കണ്ടെത്തി. പെൺകുട്ടി അലഞ്ഞുതിരിഞ്ഞ് രാത്രി ഞാറയ്ക്കലിൽ എത്തി. അവിടെ ഒരു വീട്ടിൽ ദാഹജലം ചോദിച്ചു ചെന്ന പെൺകുട്ടി അവശയായിരുന്നു. ഇതുകണ്ട വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് പോലീസ് കേസിന്റെ സത്യാവസ്ത മനസ്സിലാക്കുന്നത്.

നഷ്ടപ്പെട്ടുവെന്നു പറയുന്ന ആഭരണം വീട്ടിലെ കട്ടിലിനടിയിൽ നിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാൻ തുനിഞ്ഞപ്പോൾ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വീട് വിട്ട് പോയപ്പോൾ വീട്ടുകാരുടെ മൊബൈൽ ഫോണുകൾ കൊണ്ടുപോയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

പെൺകുട്ടിയെ മർദിച്ചതിനും കള്ളപ്പരാതി നൽകിയതിനും ചങ്ങമ്പുഴ നഗർ ഐശ്വര്യയിൽ റോഷ്‌നി നായർക്കെതിരെ (45) കേസെടുത്തതായി പോലീസ് പറഞ്ഞു.

servant harassed kalamassery

NO COMMENTS

LEAVE A REPLY