ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ഈ വർഷം ലഭിച്ച ശമ്പളം എത്രയെന്ന് അറിയാമോ ?

sundar pichai salary this year

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ഈ വർഷം ശമ്പളമായി ലഭിച്ച തുക കേട്ടാൽ നിങ്ങൾ ഞെട്ടും. 200 ദശലക്ഷ ഡോളർ !! ഏകദേശം 1285.5 കോടി രൂപ !! സുന്ദർ പിച്ചൈ ടെക് ലോകത്തിന് നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഈ ഭീമൻ തുക ശമ്പളമായി അദ്ദേഹത്തിന് നൽകിയത്.

2015ൽ ശമ്പളമായി ലഭിച്ച തുകയുടെ ഇരട്ടിയാണ് നാൽപ്പത്തിനാലുകാരനായ ഈ ടെക്കി കഴിഞ്ഞ വർഷം വാങ്ങിയത്. 650,000 ഡോളർ ആയിരുന്നു പിച്ചൈയുടെ കഴിഞ്ഞ വർഷത്തെ പ്രതിമാസ വരുമാനം. ദീർഘകാലം ഗൂഗിളിൽ സേവനമനുഷ്ഠിച്ച സുന്ദർ പിച്ചൈ കമ്പനിയുടെ പുനർഘടനയിൽ 2015 ഓഗസ്റ്റിലാണ് സിഇഒ ആയി നിയമിക്കപ്പെട്ടത്.

ഹാർഡ്‌വെയർ, ക്ലൗഡ് സർവീസുകൾ തുടങ്ങിയവയിൽ നിന്നും 3.1 ബില്ല്യൻ യുഎസ് ഡോളർ ആണ് കഴിഞ്ഞ പാദവർഷത്തിൽ ഗൂഗിളിന്റെ മറ്റു വരുമാനം. മുൻവർഷത്തെ ഇക്കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് അമ്പതു ശതമാനം കൂടുതലാണിത്.

sundar pichai salary this year

NO COMMENTS

LEAVE A REPLY