ടാക്‌സിയിൽ നഷ്ടമായത് പത്തരക്കോടി വിലമതിക്കുന്ന ചിത്രം !!

Concetto spaziale painting lost taxi

പാരീസിൽ പത്തരക്കോടി വിലമതിക്കുന്ന ചിത്രം ടാക്‌സിയിൽ നഷ്ടമായി. ചിത്രങ്ങൾ വാങ്ങുന്നയാളെ കാണുന്നതിനായി ടാക്‌സിയിൽ പാരീസിലെത്തിയതാണ് ചിത്ര വ്യാപാരി. എന്നാൽ ടാക്‌സിയിൽ നിന്ന് ചിത്രം എടുക്കാൻ മറക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്.

1899-1968 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ശിൽപിയും ചിത്രകാരനുമായ ലൂസിയോ ഫോണ്ടാനയുടേതാണ് കാണാതായ ചിത്രം. സ്‌പേഷ്യൽ കോൺസെപ്റ്റ് എന്ന് അർത്ഥം വരുന്ന Concetto spaziale എന്ന് ചിത്രമാണ് ഇത്.

Concetto spaziale painting lost taxi

NO COMMENTS

LEAVE A REPLY