ജെം ടെലിവിഷൻ സ്ഥാപകൻ സഈദ് കരീമിയാൻ വെടിയേറ്റ് മരിച്ചു

Saeed Karimian

പേർഷ്യൻ ഭാഷയിൽ സംപ്രേഷണം ചെയ്യുന്ന ജെം ടെലിവിഷൻ കമ്പനിയുടെ സ്ഥാപകൻ സഈദ് കരീമിയാൻ വെടിയേറ്റ് മരിച്ചു. ഇസ്താംബൂളിലാണ് കൊലപാതകം നടന്നത്. കുവൈത്തുകാരനായ ബിസിനസ് പങ്കാളിക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിന്നീട് കത്തിയ നിലിൽ കണ്ടെത്തി.

പാശ്ചാത്യ രാജ്യങ്ങളിലെ പരിപാടികളാണ് ജെം ടി.വി സംപ്രേഷണം ചെയ്തിരുന്നത്. ഈ പരിപാടികൾ ഇസ്‌ലാമിക വിരുദ്ധമാണെന്നും ടെലിവിഷൻ അധികൃതർ പാശ്ചാത്യ സംസ്‌കാരം ചാനലിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇറാൻ ആരോപിച്ചിരുന്നു.

gem television, Saeed Karimian, murder, attack

NO COMMENTS

LEAVE A REPLY