സിറിയൻ അഭയാർഥി ക്യാമ്പിൽ ഐ.എസ് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

IS attack syrian refugee camp

സിറിയയിലെ അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സിറിയ-ഇറാഖ് അതിർത്തിയിലാണ് ആക്രമണം നടന്നത്. ഇറാഖിലേക്ക് കടക്കാൻ കാത്തിരിക്കുന്ന 300 ഓളം കുടുംബങ്ങൾ അഭയാർഥി ക്യാമ്പിലുണ്ടായിരുന്നു. അഞ്ചു ചാവേറുകളെങ്കിലും ക്യാമ്പിലും പുറത്തുമായി പൊട്ടിത്തെറിച്ചിട്ടുണ്ടാകുമെന്നാണ് സിറിയൻ മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെടുന്നത്. 31 സാധാരണക്കാരുൾപ്പെടെ 46പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.

 

IS attack syrian refugee camp

NO COMMENTS

LEAVE A REPLY