സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാർക്കും ജസ്റ്റിസ് കർണന്റെ ജാമ്യമില്ലാ വാറൻറ്

justice karnan denied supreme court warrant justice karnan justice karnan faces set back supreme court

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കാൻ കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ് കർണന്റെ നിർദേശം. തന്റെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കർണന്റെ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാർ, സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പി.കെ. ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെ വാറൻറ് അയക്കാനാണ് കോടതി റജിസ്ട്രാർക്ക് കർണൻ നിർദേശം നൽകിയത്.

 

justice karnan, supreme court

NO COMMENTS

LEAVE A REPLY