കൊച്ചി മെട്രോ, അന്തിമ പരിശോധന തുടങ്ങി

Kochi metro kochi metro discussion continues

കൊച്ചി മെട്രോയുടെ അനുമതി നല്‍കുന്നതിനുള്ള കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സെഫ്റ്റി അന്തിമ പരിശോധന ഇന്നാരംഭിച്ചു. അഞ്ചാം തീയ്യതിവരെയാണ് പരിശോധനകള്‍. സിഎംആര്‍എസിന്റെ ബെംഗളൂരൂ കേന്ദ്രത്തിന്റെ തലവനായ കെ എ മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധന.
ആലുവയിലാണ് പരിശോധന ആരംഭിക്കുക. മുട്ടത്തിന് മുമ്പുള്ള നാല് സ്റ്റേഷനുകളുടേയും പരിശോധന ബുധനാഴ്ച തന്നെ പൂര്‍ത്തിയാക്കും. രണ്ടാം ദിവസത്തില്‍ മുട്ടത്ത് നിന്ന് ആരംഭിക്കുന്ന പരിശോധന കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി വരെയുള്ള സ്ഥലം പൂര്‍ത്തിയാക്കും. അവസാന ദിവസം ചങ്ങമ്പുഴ പാര്‍ക്കും, പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളും പാതയും പൂര്‍ത്തിയാക്കും. മുട്ടത്തെ യാര്‍ഡിന്റെ പരിശോധനയും ഒപ്പം നടക്കും.

പരിശോധന പൂര്‍ത്തിയാകുന്നതോടെ മെട്രോ എന്ന് മുതല്‍ ഓടിത്തുടങ്ങും എന്ന കാര്യത്തില്‍ അന്തിമ രൂപമാകും.

kochi metro

NO COMMENTS

LEAVE A REPLY