കെഎസ്ആർടിസി ജീവനക്കാർ സമരം പിൻവലിച്ചു

ksrtc

കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരിൽ ഒരു വിഭാഗം നടത്തിവന്ന സമരം പിൻവലിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആശങ്കകൾ 10 ദിവസത്തിനകം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

മെയ് 1 ന് മെക്കാനിക്കൽ ജീവനക്കാർ ആരംഭിച്ച സമരത്തിൽനിന്ന് മെയ് 2ന് ഒരു വിഭാഗം പിന്മാറിയിരുന്നു. യൂണിയൻ നേതാക്കൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. എന്നാൽ ഒരു വിഭാഗം അപ്പോഴും സമരം തുടർന്നു. പണിമുടക്കുന്നവരെ പിരിച്ചുവിടുമെന്ന നിലപാടും കെഎസ്ആർടിസി മാനേജ്‌മെന്റ് എടുത്തിരുന്നു.

 

NO COMMENTS

LEAVE A REPLY