കെഎസ്ആര്‍ടിസി: ഒരു വിഭാഗം സമരം തുടരുന്നു

KSRTC

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടരുന്നു. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായെങ്കിലും ഒരു വിഭാഗം ഇത് തള്ളി സമരം തുടരുകയായിരുന്നു.
തിങ്കളാഴ്ച മുതലാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. ഇന്നലെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്മാറി.

തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഇപ്പോള്‍ തുടരുന്ന ഈ സമരം. പുതിയ ഷിഫ്റ്റ് സംവിധാനം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.
കോര്‍പ്പറേഷന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

strike, ksrtc, ksrtc strike

NO COMMENTS

LEAVE A REPLY