പിതാവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ബ്രിട്ടോ കഴിഞ്ഞത് 5 ദിവസം

dead

പിതാവിന്റെ മരണവിവരമറിയാതെ അഴുകിയ മൃതദേഹത്തിന് മുന്നിൽ മാനസിക രോഗിയായ മകൻ കാവലിരുന്നത് അഞ്ച് ദിവസം. 73 കാരനായ അരുൾ രാജിന്റെ അവുകിയ മൃതദേഹത്തിന് മുന്നിൽ മാനസിക രോഗിയായ മകൻ ബ്രിട്ടോയ്ക്ക് അഞ്ച് ദിവസമാണ് കാവലിരുന്നത്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.

മെയ് 1ന് പോലീസെത്തി വാതിൽ ബലമായി തള്ളിത്തുറന്നപ്പോഴാണ് അരുൾ രാജിന്റെ മരണ വാർത്ത പൂുറംലോകമറിയുന്നത്. നോക്കാനാരുമില്ലാതെ മരിച്ച പിതാവിനൊപ്പം അഞ്ച് ദിവസം കഴിഞ്ഞ ബ്രിട്ടോ പോലീസ് എത്തിയപ്പോഴേക്കും ബോധരഹിതനായിരുന്നു. ഇവരുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്.

ഏപ്രിൽ 25ന് അരുൾ രാജ് വെള്ളം എടുക്കാൻ പുറത്തേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. ഇതിന് പിറ്റേന്ന് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. അരുൾ രാജിന്റെ മകൻ ബ്രിട്ടോയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY