കോഴിക്കോട് ഇന്ന് മെഡിക്കല്‍ ബന്ദ്

doctors

കോഴിക്കോട് ജില്ലയില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സമരം.സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ്  സമരം. ഇന്ന് രാവിലെ മുതല്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കുകയാണ്. അത്യാഹിത വിഭാഗത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയൊന്നും പ്രവര്‍ത്തിക്കുന്നില്ല.
മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

medical bandh ,calicut, doctors,medical college,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews