പൂരം മനോഹരം മേളം രസാവഹം

തൃശ്ശൂർ പൂരമിങ്ങെത്തി. തൃശ്ശൂരിൽ മാത്രമല്ല പൂരം പൊടിപൂരമാക്കാൻ കാത്തിരിക്കുന്നവർ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ആവേശമാണ്. അപ്പോൾ പിന്നെ തൃശ്ശൂരിലെ കലാപ്രവർത്തകർക്ക് വെറുതെയിരിക്കാനൊക്കുമോ…

തൃശ്ശൂരിന്റെ സാംസ്‌കാരിക ബിംബങ്ങളെ ഒരു ഗാനത്തിലൊതുക്കി നൃത്താവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുകയാണ് ഹരി പി നായരും സംഘവും. പൂരം മനോഹരം എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ ആൽബം തൃശ്ശൂരിൽനിന്നുള്ള നായികാ നടിമാരുടെ നൃത്തച്ചുവടിലൂടെയാണ് ഒരുക്കിയിരിക്കുന്നത്.

ഗായത്രി സുരേഷ്, രചന നാരാണൻകുട്ടി, മാളവിക എന്നിവരാണ് ”പൂരം മനോഹരം മേളം രസാവഹം കാലം മുഴക്കുന്ന കേളികൊട്ട്” എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. നൃത്താവിഷ്‌കാരം നിർവ്വഹിച്ചിരിക്കുന്നതും രചനയാണ്. പെൻസിലിൽ കോറിയിട്ട തൃശ്ശൂരിന്റെ പൂരപ്പെരുമയാണ് വീഡിയോയുടെ പശ്ചാത്തലം.

Subscribe to watch more

പൊതുവെ പൂരത്തിനായി ഒരുക്കുന്ന പാട്ടുകളത്രയും നാടൻപാട്ടിന്റെ ഈണത്തിലും താളത്തിലുമാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ പൂരം മനോഹരം അതിൽനിന്ന് വ്യത്യസ്തമായി ക്ലാസിക്കൽ ഡാൻസിന്റെ രൂപത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്ന തെന്ന് ആൽബത്തിന്റെ രചനയും സംവിധായനവും നിർവ്വഹിച്ച ഹരി പി നായർ പറയുന്നു.

പൂരം മനോഹരത്തിന്റെ ക്രിയേറ്റീവ് ഹെഡ് വിനോദ് ബി വിജയ്. ക്യാമറ വിപിൻ ചന്ദ്രൻ, എഡിറ്റിംഗ് മുഹമ്മദ് റാഫി, സംഗീതം റാം സുരേന്ദ്രൻ, ആലാപനം ഇന്ദുലേഖ വാരിയർ.

NO COMMENTS

LEAVE A REPLY