ബിസിസിഐക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി

bcci, supreme court

ബി.സി.സി.ഐയുടെ ചാമ്പ്യൻസ് ട്രോഫി ബഹിഷ്‌കരണ ഭീഷണിക്ക് കടിഞ്ഞാണിട്ട് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി. തങ്ങളുടെ അനുമതിയില്ലാതെ ഐ.സി.സിയുമായി ആശയവിനിമയം നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് സമിതി ബോർഡിന്റെ താൽക്കാലിക അധ്യക്ഷൻ സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, സി.ഇ.ഒ രാഹുൽ ജൊഹ്‌റി എന്നിവർക്ക് കത്തയച്ചു.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിൻവാങ്ങുന്നത് ഇന്ത്യക്കും ക്രിക്കറ്റിനും ഗുണകരമല്ലെന്ന് സമിതി അധ്യക്ഷൻ വിനോദ് റായിയും അംഗം രാമചന്ദ്ര ഗുഹയും വ്യക്തമാക്കി.

bcci, supreme court

NO COMMENTS

LEAVE A REPLY