ഷോപിയാനിൽ പോലീസ് പോസ്റ്റിൽ ഭീകരാക്രമണം; ഭീകരർ ആയുധങ്ങൾ കവർന്നു

terrorist attack shopian police post

ജമ്മുകശ്മീരിലെ ഷോപിയാനിൽ ഭീകരർ പോലീസ് പോസ്റ്റുകൾ ആക്രമിച്ച് തോക്കുകൾ കവർന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഷോപിയാൻ ജില്ലയിലെ കോടതി സമുച്ചയത്തിന് കാവൽ നിൽക്കുന്ന പോലീസ് പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു എകെ 47 ഉൾപ്പടെ അഞ്ച് തോക്കുകളാണ് തീവ്രവാദികൾ കവർന്നത്. ഇത് രണ്ടാം തവണയാണ് തീവ്രവാദികൾ പോലീസുകാരുടെ ആയുധങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത്.

 

 

terrorist attack shopian police post

NO COMMENTS

LEAVE A REPLY