കിടപ്പിലായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

wife arrested killing husband

കിടപ്പിലായിരുന്ന ഭർത്താവിന്റെ കഴുത്തിൽ മൊബൈൽ ചാർജറിന്റെ വയർ മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. തലവൂർ രണ്ടാലുംമൂട് ചുണ്ടമല
അശ്വതിഭവനിൽ സുന്ദരൻ ആചാരി(59)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ വസന്ത (49) പിടിയിലായത്.

സുന്ദരൻ ആചാരി ഒരുവർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അടുത്തിടെയുണ്ടായ വീഴ്ചയിൽ കാലിന് ഒടിവുപറ്റി കിടപ്പിലായി. പ്രാഥമിക കൃത്യങ്ങൾ കിടക്കയിൽ നിർവ്വഹിക്കുന്ന അവസ്ഥയിലായിരുന്നു. സംഭവദിവസം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നനേരം വസന്ത തലയിണ മുഖത്ത് അമർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമം നടത്തി. പരാജയപ്പെട്ടതോടെ മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

 

wife arrested killing husband

NO COMMENTS

LEAVE A REPLY