ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാര്‍ കാശ്മീരിലേക്ക്

jan sena

ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ ഒരു ട്രക്ക് നിറയെ കല്ലുമായി 1000സന്യാസിമാര്‍ കാശ്മീരിലേക്ക്. കാണ്‍പൂരിലെ ജന്‍സേനയാണ് സന്യാസിമാരെ കാശ്മീരിലേക്ക് അയക്കുന്നത്. സൈന്യത്തിനെതിരെ കല്ലേറ് നടത്തുന്നവരെ പ്രതിരോധിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം.

യുദ്ധ് വിജയ യാഗം എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് യാത്ര. മേയ് ഏഴിന് സംഘം നാനാറാവു പാര്‍ക്കിലെത്തും. ഇവിടെ നിന്ന് കാര്‍ മാര്‍ഗ്ഗം കാശ്മീരിലേക്ക് പോകും. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. എന്ത് വന്നാലും മുന്നോട്ട് തന്നെ പോകുമെന്നാണ് ജന്‍ സേന തലവന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് അറിയിച്ചിട്ടുണ്ട്.

സംഘത്തിലെ അഞ്ഞൂറ് പേര്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ കൃഷ്ണ ഘാട്ടിയിലേക്ക് പോകുമെന്നും സംഘാംഗങ്ങള്‍ പറയുന്നു.

jan sena, kashmir, indian army

NO COMMENTS

LEAVE A REPLY