ബിൽകിസ് ബാനു കൂട്ടബലാൽസംഗ കേസ്; പ്രതികൾക്ക് വധശിക്ഷയില്ല

Bombay High Court

ബിൽകിസ് ബാനു കൂട്ട ബലാൽസംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ ഇല്ല. വധശിക്ഷ നൽകണമെന്ന സിബിഐയുടെ വാദം ബോംബെ ഹൈകോടതി തള്ളി. 2008ൽ മുംബൈ പ്രത്യേക കോടതി ബിജെപി നേതാവ് ഷൈലേഷ് ഭട്ടിനെയടക്കം 12 പേരെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയ കോടതി വിധിയ്‌ക്കെതിരെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ മേൽ കോടതിയിൽ നൽകിയ ഹരജിയാണ് ബോംബെ ഹൈകോടതി തള്ളിയത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽകിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബിൽകിസിന്റെ കുടുംബത്തിലെ എട്ട് പേരെ ആക്രമികൾ കൊലപ്പെടുത്തുകയും മകളെ തറയിലെറിഞ്ഞ് കൊല്ലുകയും ചെയ്തിരുന്നു.

Bilkis Bano rape case| Bombay High Court|

 

NO COMMENTS

LEAVE A REPLY