പുഴയിൽ കുളിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു

two children from Ernakulam drowned to death at adoor student drowned, dead

മലപ്പുറം തീരൂരങ്ങാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. കക്കാട് കച്ചടിക്കൽ തേർക്കയം കടവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരിച്ചത്.

കടുത്ത വരൾച്ചയെ തുടർന്ന് മാതാവും മൂന്നു മക്കളും കുളിക്കാനുമായി കടവിൽ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ നാലുപേരും മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മതാവിനെയും ഒരു മകളെയും മാത്രമാണ് രക്ഷിക്കാനായത്.

NO COMMENTS

LEAVE A REPLY