വിവാദ വൺ ടു ത്രീ പ്രസംഗം; മണിക്കെതിരായ കേസ് തള്ളി

m m mani

വിവാദമായ വൺ ടു ത്രീ പ്രസംഗത്തിൽ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെയുളള കേസ് കോടതി തളളി. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.

ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ പ്രസംഗം ഏറെ വിവാദമായിരുന്നു.

അഞ്ചേരി ബേബി, മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ വധകേസ് സംബന്ധിച്ചായിരുന്നു മണി പ്രസംഗത്തിൽ പരാമർശിച്ചത്.
ഇതേത്തുടർന്ന് അഞ്ചേരി ബേബിവധക്കേസ് പുനരന്വേഷണത്തിൽ മണിയെ പ്രതിചേർക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

M M Mani| Idukki|

NO COMMENTS

LEAVE A REPLY