ആർബിഐയ്ക്ക് കൂടുതൽ അധികാരം നൽകാൻ കേന്ദ്രം

rbi special force RBI insolvency process,Electro steel, bhushan , essar steel 200 rupee currency printing begins

കടം തിരിച്ചടയ്ക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നതിന് ഓആർബിഐയ്ക്ക് കൂടുതൽ അധികാരം നൽകുന്ന ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ബോധപൂർവ്വം കടം തിരിച്ചടയ്ക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ അധികാരം നൽകുന്നതാണ് ഓർഡിനൻസ്.

ബാങ്കുകളിലെ കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്.

കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് ഏത് തരത്തിൽ ഇടപെടണമെന്ന് ഇനി ആർബിഐയ്ക്ക് നിശ്ചയിക്കാം. ഒപ്പം ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ചെയ്യുന്നതിനെകുറിച്ചും അടുത്ത പാർലമെന്റ് യോഗത്തിൽ തീരുമാനിക്കും.

NO COMMENTS

LEAVE A REPLY