യുപിയിൽ രണ്ട് പാക്ക് ചാരന്മാർ അറസ്റ്റിൽ

handcuffs

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുള്ള രണ്ട് പേരെ യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അഫ്താബ് അലി, അൽതാഫ് ഭായ് ഖുറേഷി എന്നിവരാണ് പിടിയിലായത്. ഗുജറാത്തുകാരനായ അൽതാഫ് മുംബൈ പോലീസിന്റെ സഹായത്തോടെയാണ് പിടിയിലായത്. ഇയാൾ ഗുജറാത്ത് സ്വദേശിയാണ്. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലാക്കാരനാണ് അഫ്താബ്.

അഫ്താബ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് അൽതാഫ് പിടിയിലായത്. സൈന്യത്തിന്റെ നീക്കങ്ങൾ അടക്കമുള്ള അതീവ സുരക്ഷാ വിവരങ്ങൾ അലി ഐഎസ്‌ഐയ്ക്ക് കൈമാറിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി ഇവരുടെ ഫോൺ സംഭാഷണങ്ങൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.

NO COMMENTS

LEAVE A REPLY