രാജ്യത്ത് 20,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ വരുന്നു

fb airtel join hands express wifi

രാജ്യത്ത് 20,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കാൻ ഫേസ്ബുക്കും എയർടെലും കൈകോർക്കുന്നു. എക്‌സ്പ്രസ് വൈഫൈ സേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള പാക്കേജുകളാണ് പദ്ധതി വഴി ഉപയോക്താക്കൾക്ക് ലഭ്യമാവുക. സൗജന്യ സേവനമല്ല , പ്രതി ദിനപ്രതിവാര പ്രതിമാസ പാക്കേജുകളാണ് നൽകുകയെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. എയർടെൽ രാജ്യവ്യാപകമായി സ്ഥാപിക്കുന്ന ഹോട്ട് സ്‌പോട്ടുകളാണ് ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തുക.

ഒരു ദിവസത്തേക്ക് 10 മുതൽ 20 രൂപ വരെ ഈടാക്കുമ്പോൾ ഒരു മാസം 200 മുതൽ 300 രൂപ വരെയാണ് ഈ സേവനത്തിനായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക.

fb airtel join hands express wifi

NO COMMENTS

LEAVE A REPLY