Advertisement

ഇന്ത്യ മതേതര രാഷ്ട്രം; ഔദ്യോഗികമതമില്ല; യുഎന്നിൽ മുകുൾ റോത്തഗി

May 5, 2017
Google News 1 minute Read
india secular

ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഔദ്യോഗികമായി ഒരു മതമില്ലെന്നും ഐക്യരാഷ്ട്രസഭയിൽ അറ്റോർണി ജനറൽ മുകുൾ റോത്തഗി. ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസത്തിന്റെ പേരിൽ ഇന്ത്യ ഒരു പൗരനോടും വിവേചനം കാണിക്കുന്നില്ലെന്നും ഏത് മതത്തിൽ വിശ്വസിക്കണമെന്ന സ്വാതന്ത്രം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്നുണ്ടെന്നും റോത്തഗി പറഞ്ഞു.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 27ആമത് യോഗത്തിൽ അഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച് സംസാരിക്കുകയായിരുന്നു മുഗുൾ റോത്തഗി.

India secular state with no state religion says ag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here